ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
22/07/2016
വൈക്കം: ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല ഓഫീസര്‍ എം.എം ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിന മത്സങ്ങളില്‍ വിജയിച്ച യാഷ്ന കല്യാണിന് ഓഫീസര്‍ സ്വന്തം പേരെഴുതിയ ചന്ദ്രനെ സമ്മാനിച്ചു. സ്ക്കൂള് ഹെഡ്മാസ്റ്റര് പി.കെ ഹരിദാസ്, എം.സുജാത, രമാദേവി, കെ.ശ്രീജ, വി.എസ് ജോഷി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി