Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം
21/07/2016
എസ്.എന്‍.ഡി.പി യോഗം 1929-ാം നമ്പര്‍ മുളന്തുരുത്തി ശാഖയിലെ കുമാരനാശാന്‍ യൂണിറ്റിന്റെ കുടുംബസംഗമം തലയോലപ്പറമ്പ് യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യൂണിയനിലെ 1929-ാം നമ്പര്‍ മുളന്തുരുത്തി ശാഖയിലെ കുമാരനാശാന്‍ യൂണിറ്റിന്റെ കുടുംബസംഗമം യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.എം മോഹനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശിവഗിരി മഠത്തിലെ വിശാലാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ചടങ്ങില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും, ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു. ശാഖയുടെ ആദ്യകാല പ്രസിഡന്റ് കെ.കെ സദാശിവനെ വിശാലാനന്ദ സ്വാമികള്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കുട്ടികള്‍ക്കുള്ള പുരസ്‌കാരവിതരണവും മുഖ്യപ്രസംഗവും യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പന്‍, വി.എസ് രവി, ഇ.എസ് മനോഹരന്‍, സുലഭ സജീവ്, മനു സുകുമാരന്‍, കെ.കെ സദാശിവന്‍, രാജി റെജി എന്നിവര്‍ പ്രസംഗിച്ചു.