Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശതാഭിഷിക്തനായ താന്ത്രിക കുലപതി മനയത്താറ്റുമനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിയെ ജന്മനാട് ആദരിക്കുന്നു.
21/07/2016

തലയോലപ്പറമ്പ്: ശതാഭിഷിക്തനായ താന്ത്രിക കുലപതി മനയത്താറ്റുമനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിയെ ജന്മനാട് ആദരിക്കുന്നു. 24ന് രാവിലെ 9.30ന് അടിയം ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തില്‍ നടക്കുന്ന സമ്മേളനം കോട്ടയം ഗുരുനാരായണ സേവാനികേതന്‍ മുഖ്യാചാര്യന്‍ കെ.എന്‍ ബാലാജി ഉദ്ഘാടനം ചെയ്യും. ബാബു കുറുമഠം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തലയോലപ്പറമ്പ് ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ റഹിം മുസ്‌ലിയാര്‍, തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഉപഹാരസമര്‍പ്പണവും മുഖ്യപ്രഭാഷണവും എ.വി അശോകന്‍ ശിവഗിരിമഠം നിര്‍വഹിക്കും. ചടങ്ങില്‍ അനൂപ് വൈക്കം രചിച്ച സ്‌നേഹപൂര്‍വം മാതാപിതാക്കള്‍ക്ക് എന്ന കൃതിയുടെ പ്രകാശനവും നടക്കും. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, കെ.ആര്‍ നാരായണന്‍ സ്മാരക എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു, വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ കമ്മിറ്റി അംഗം എന്‍.മധു, പ്രൊഫ. വി.എന്‍ നാരായണന്‍ നമ്പൂതിരി, കെ.കെ രാജു കൂരാപ്പള്ളില്‍, സുനില്‍ കണ്ടത്തില്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പിറന്നാള്‍ സദ്യയും ഉണ്ടായിരിക്കും. അടിയം സത്സംഗസമിതിയാണ് ആദരിക്കല്‍ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.