Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തിലെ കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ്
21/07/2016

വൈക്കം: കേരള ശുചിത്വ മിഷന്‍ ഒ.ഡി.എഫ് പദ്ധതിപ്രകാരം കേരളത്തിലെ കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മാണത്തിന് 15400 രൂപ നല്‍കി ഒക്‌ടോബര്‍ രണ്ടിന് നിര്‍മാണം പൂര്‍ത്തീകരിക്കുന്ന തരത്തിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുംപ്രകാരം ടി.വി പുരം പഞ്ചായത്തിലെ കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങളും ടി.വി പുരം വി.ഇ.ഒ ഓഫീസിലോ, അക്ഷയയിലോ പരിഷത് പ്രവര്‍ത്തകരുടെ അടുത്തോ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ടി.വി പുരം യൂണിറ്റ് അറിയിച്ചു. ഫോണ്‍: 9446862618.