Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യവ്യക്തി മെയിന്‍ റോഡ് കയ്യേറി മതില്‍ കെട്ടി സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം.
21/07/2016

തലയോലപ്പറമ്പ്: കോട്ടയം-എറണാകുളം റോഡില്‍ തലപ്പാറ വിശ്വകര്‍മ ജംഗ്ഷനില്‍ സ്വകാര്യവ്യക്തി മെയിന്‍ റോഡ് കയ്യേറി മതില്‍ കെട്ടി സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന മുപ്പത് അടി താഴ്ചയുള്ള കൊടുംവളവായ ഇവിടെ നിരവധി അപകടങ്ങളാണ് കഴിഞ്ഞ കാലയളവില്‍ ഉണ്ടായത്. റോഡിന്റെ ബേസ്‌മെന്റ് ഫൗണ്ടേഷന്‍ തകര്‍ത്തുകൊണ്ട് ജെ.സി.ബി ഉപയോഗിച്ച് റോഡിന്റെ ബലം കുറച്ചിരിക്കുകയാണ്. ഇതുമൂലം ചെറിയ ഇളക്കം തട്ടിയാല്‍ പോലും റോഡില്‍ വന്‍ദുരന്തം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഈ ഭാഗത്ത് യാതൊരുവിധത്തിലുള്ള അനുമതിയും കൂടാതെയാണ് സര്‍ക്കാര്‍ ഭൂമി കയ്യേറിയിരിക്കുന്നത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനും റോഡിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൊതുസ്ഥലം സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അയല്‍സഭ ചെയര്‍മാന്‍ കെ.എന്‍ വാസന്‍ ആവശ്യപ്പെട്ടു.