Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാറാണത്തുബ്ലോക്ക് പാടശേഖരം കൃഷിയോഗ്യമാക്കണം
21/07/2016

വൈക്കം: വര്‍ഷങ്ങളായി കൃഷി ചെയ്യാതെ തരിശുകിടക്കുന്ന നാറാണത്തുബ്ലോക്ക് പാടശേഖരം കൃഷിയോഗ്യമാക്കാന്‍ നഗരസഭ കാര്‍ഷികവികസനസമിതി യോഗം തീരുമാനിച്ചു. മുന്‍സിപ്പല്‍ കൃഷിഭവന്റെയും നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനം വിപുലമായ പരിപാടികളോടെ നടത്തും. മികച്ച കര്‍ഷകരെ ആദരിക്കുന്നതിനായി നഗരസഭാതിര്‍ത്തിയിലെ കര്‍ഷകര്‍ 27ന് മുന്‍പ് ഫോണ്‍ നമ്പര്‍ സഹിതം കൃഷിഭവനില്‍ അപേക്ഷ സര്‍പ്പിക്കണം. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ശശിധരന്‍, കൃഷി അസി. ഡയറക്ടര്‍ മീനാ നായര്‍, കൃഷി ഓഫീസര്‍ പി.എസ് സലിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.