Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അഞ്ചാമത് വാര്‍ഷിക സമ്മേളനം 24ന്
21/07/2016

വൈക്കം: പള്ളിപ്രത്തുശ്ശേരി തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അഞ്ചാമത് വാര്‍ഷിക സമ്മേളനം 24ന് നടത്തും. സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ചു നടത്തുന്ന വാര്‍ഷികസമ്മേളനം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യും. തണല്‍ പ്രസിഡന്റ് ശിവപ്രസാദ് എം എസ് അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തും. പി അനില്‍കുമാര്‍ സ്വാഗതം പറയും. സംഗീത, സിന്ധു സജീവന്‍, സിറിള്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും. പി ആര്‍ ജിനു കൃതജ്ഞത പറയും. യോഗത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു തലത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌ക്കാരവും മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും നടത്തും.