Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വലിയ മരം വെട്ടിമാററണം
21/07/2016

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ആശുപത്രിക്കവലയില്‍ ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വലിയ മരം വെട്ടിമാററണമെന്ന് സി പി ഐ ലോക്കല്‍ സെക്രട്ടറി അനി ചെള്ളാങ്കല്‍ ആവശ്യപ്പെട്ടു. അപകടസ്ഥിതി വിശദീകരിച്ച് ജില്ലാകളക്ടര്‍ക്ക് നാട്ടുകാര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് സ്ഥല പരിശോധന നടത്തിയ ശേഷം കളക്ടര്‍ മരത്തിന്റെ ശിഖരങ്ങളോ മരം തന്നെയോ വെട്ടിമാറ്റി പകരമായി ഒരുവൃക്ഷത്തൈ അവിടെ നടണമെന്നും ഉത്തരവിട്ടു. കളക്ടറുടെ ഉത്തരവുനടപ്പാക്കുന്നതില്‍ പി ഡബ്ലിയു ഡി തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ഗവണ്‍മെന്റ് ആശുപത്രിയില്‍ വരുന്ന രോഗികളും വിദ്യാര്‍ത്ഥികളും നിത്യവും ഉപയോഗിക്കുന്ന ബസ്റ്റോപ്പിന് സമീപമാണ് മരം. വലിയൊരു ആപത്ത് ഇല്ലാതാക്കുവാന്‍ അധികാരികളുടെ അനാസ്ഥ ഒഴിവാക്കേണ്ടതാണെന്ന് അനി ചെള്ളാങ്കല്‍ പറഞ്ഞു.