Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിസ്ഥിതി കാര്‍ഷിക വിജ്ഞാനമത്സരം
21/07/2016

വൈക്കം: വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി -കൃഷി എന്നിവയില്‍ അവബോധമുണ്ടാക്കുന്നതിന് വൈക്കത്ത് ആഗസ്റ്റ് 1ന് പരിസ്ഥിതി കാര്‍ഷിക വിജ്ഞാനമത്സരം നടത്തുന്നു. ആഗസ്റ്റ് 13, 14 തീയതികളില്‍ വൈക്കത്ത് നടത്തുന്ന അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് മത്സരം നടത്തുന്നത്. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്‌കൂള്‍തല മത്സരത്തിലെ വിജയികളെയാണ് ആഗസ്റ്റ് ഒന്നിന് വൈക്കത്ത് വച്ച് നടത്തുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. വിജയികള്‍ക്ക് ആഗസ്റ്റ് 13ന് നടക്കുന്ന സമ്മേളനത്തില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്യും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ ജൂലൈ 25ന് മുമ്പായി കോ-ഓര്‍ഡിനേഴ്‌സ് അയ പി സോമന്‍പിള്ള, കെ രമേശന്‍ എന്നിവരെ 9447869261, 9387225588 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.