Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുമോദിച്ചു.
21/07/2016
ഗോവയില്‍ വച്ചു നടന്ന ദേശീയ വനിത ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബെസ്റ്റ് പ്ലെയറായി തിരഞ്ഞെടുത്ത കുമാരി അഞ്ജന എം ബാബുവിനെ സി കെ ആശ എം എല്‍ എ അനുമോദിക്കുന്നു.

വടകര: എ ഐ വൈ എഫ് വെള്ളൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗോവയില്‍ വച്ചു നടന്ന ദേശീയ വനിത ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബെസ്റ്റ് പ്ലെയറായി തിരഞ്ഞെടുത്ത കുമാരി അഞ്ജന എം ബാബുവിനെയും എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് എസ് സി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും അനുമോദിച്ചു. സമ്മേളനം വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്തു. കെ എസ് അനൂജ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍, ലോക്കല്‍ സെക്രട്ടറി കെ സി സജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ എം സുധര്‍മ്മന്‍, സി എ കേശവന്‍, എം കെ രാജേഷ്, പി പി ഷാജി, വി എസ് ശ്രീഹരി, അഖില്‍ വി പി, റ്റി എം ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.