അപ്പയ്ക്കല്‍-ശ്രീകൃഷ്ണ റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും
20/07/2016
വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അപ്പയ്ക്കല്‍-ശ്രീകൃഷ്ണ റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ അറിയിച്ചു. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഗുണകരമായ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളേറെയായി. റോഡിന്റെ പകുതിയോളം ഭാഗം എം.എല്‍.എ ഫണ്ടില്‍പ്പെടുത്തി സോളിംഗ് നടത്തിയിരുന്നു. യാത്രാദുരിതം അനുഭവപ്പെടുന്ന റോഡിന്റെ നവീകരണത്തിന് കെ.അജിത്ത് എം.എല്‍.എ ആയിരുന്ന കാലത്ത് പ്രാദേശികവികസനഫണ്ടില്പ്പെടുത്തി 34.60 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്ത്തീകരിച്ചുകഴിഞ്ഞതായും പ്രസിഡന്റ് അറിയിച്ചു.