Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവുമായി യുവാവ് പിടിയിലായി.
20/07/2016

വൈക്കം: ഇന്നലെ വൈക്കം ടൗണിലും പരിസരപ്രദേശങ്ങളിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പത്ത് പൊതി കഞ്ചാവുമായി യുവാവ് പിടിയിലായി. മുളക്കുളം, കുന്നപ്പിള്ളി, മലയില്‍ വീട്ടില്‍ ഷാജിയുടെ മകന്‍ മനു എന്നുവിളിക്കുന്ന എം.എസ് ഷാന്‍ (27) ആണ് എക്‌സൈസ് പിടിയിലായത്. ഇന്നലെ രാവിലെ ടൗണിലെ ഒരു സ്‌ക്കൂള്‍ പരിസരത്തുനിന്നും എക്‌സൈസ് ഷാഡോ സംഘത്തെക്കണ്ട് ഇയാള്‍ ഓടിമറഞ്ഞിരുന്നു. തുടര്‍ന്ന് സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് ടൗണ്‍ കള്ള് ഷാപ്പുപരിസരത്തുനിന്നും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ വൈക്കത്തെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് നാല് പേര്‍ക്കെതിരെ പിഴ ചുമത്തി. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയി ജെയിംസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.വിശ്വനാഥന്‍, ടി.ആര്‍ ജയകുമാര്‍, പി.ആര്‍ രാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മണിക്കുട്ടന്‍, അഭിലാഷ്, ജ്യോതി, ആന്റണി മാത്യു, മനോജ്കുമാര്‍, സുനില്‍കുമാര്‍, ഡ്രൈവര്‍ സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ അനധികൃത മദ്യനിര്‍മാണത്തിനും മറ്റ് ലഹരി വ്യാപാരത്തിനുമെതിരെയുള്ള റെയ്ഡ് കൂടുതല്‍ ശക്തമാക്കുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.