Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ത്യയിലെ ആദ്യ സൗരോര്‍ജ്ജ ബോട്ട് വൈക്കത്തേക്ക്.
20/07/2016
ആലപ്പുഴയില്‍ ചേര്‍ന്ന ഗതാഗത വകുപ്പ് യോഗത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍, സി.കെ. ആശ എം.എല്‍.എ എന്നിവര്‍

വൈക്കം: ഇന്ത്യയിലെ ആദ്യ സൗരോര്‍ജ്ജ ബോട്ട് വൈക്കത്തേക്ക്. ഒപ്പം വൈക്കം-എറണാകുളം സര്‍വീസ് ആരംഭിക്കാന്‍ എ.സി സൂപ്പര്‍ഫാസ്റ്റ് ബോട്ടും. ആലപ്പുഴയില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, സി.കെ ആശ എം.എല്‍.എ, കെ.എസ്.ആര്‍.ടി.സി. എം.ഡി, ജലഗതാഗതവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം മന്ത്രി അറിയിച്ചത്. വൈക്കത്തെ ബോട്ട് സര്‍വീസിന്റേയും കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടേയും പരാധീനതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ മന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലേക്ക് എം.എല്‍.എയെ ക്ഷണിക്കുകയായിരുന്നു. സൗരോര്‍ജ്ജ ബോട്ട് എട്ടുമാസത്തിനകം പണിപൂര്‍ത്തിയാകും. രാജ്യത്തെതന്നെ അദ്യത്തെ സോളാര്‍ ബോട്ടായിരിക്കുമിത്. എറണാകുളം സര്‍വീസിനുളള ബോട്ട് ഓണസമ്മാനമായി വൈക്കത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രശ്‌നങ്ങള്‍ പഠിച്ച് എത്രയും വേഗം പരിഹരിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കിയതായി എം.എല്‍.എ അറിയിച്ചു