Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
20/07/2016
ജില്ലാപഞ്ചായത്ത് തലയാഴം ഡിവിഷനില്‍നിന്നും എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ സി.കെ ആശ എം.എല്‍.എയ്‌ക്കൊപ്പം

വൈക്കം: ജില്ലാപഞ്ചായത്ത് തലയാഴം ഡിവിഷനില്‍നിന്നും എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു വിദ്യാര്‍ത്ഥി പ്രതിഭാസംഗമം നടത്തി. തലയാഴം ശിവരഞ്ജിനി ഓഡിറേറാറിയത്തില്‍ നടന്ന സംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തലയാഴം ഡിവിഷനു കീഴിലുള്ള വിവിധ പഞ്ചായത്തുകളിലെ സ്‌ക്കൂളുകളില്‍നിന്നും ഉന്നതവിജയം നേടിയ 45 വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങളും പതക്കവും നല്‍കി ആദരിച്ചു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത്, വൈക്കം സെന്റ് ജോസഫ് ഫറോന പള്ളി വികാരി ഫാ. പോള്‍ ചിററിനപ്പിള്ളി, വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, ജി.രജിമോന്‍, എം.സുമേഷ്‌കുമാര്‍, സജിത്ത് സോമന്‍, എം.കെ സുധീര്‍, എസ്.ശ്രീകുമാര്‍, വിഷ്ണു ദിനേശ്, എസ്.ശ്രീരാജ്, അനുരാജ് അശോകന്‍, ജിഷ്ണു വിജയന്‍, എന്‍.ജെ ജിനീഷ്, സനുമോന്‍ തമ്പി എന്നിവര്‍ പ്രസംഗിച്ചു.