കെ എസ് ആര് ടി സി ബസ് സര്‍വ്വീസ് ആരംഭിക്കണം
20/07/2016
വൈക്കം: ടി വി പുരം-വൈക്കം-അമൃത ഹോസ്പ്പിററലിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനായി രാവിലെയും വൈകിട്ടുമായി കെ എസ് ആര് ടി സി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ടി വി പുരം പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. വകുപ്പുമന്ത്രിയോടും സി കെ ആശ എം എല്‍ എയോടും യോഗം ആവശ്യം ഉന്നയിച്ചു. യോഗത്തില്‍ ജി ശ്രീകുമാര്‍, ആര് കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.