Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെട്ടിട നിര്‍മ്മാണതൊഴിലാളികള്‍ക്ക് ബോണസ്
20/07/2016

വൈക്കം: കെട്ടിട നിര്‍മ്മാണതൊഴിലാളികള്‍ക്ക് ബോണസ് നല്കുന്നതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കെട്ടിടനിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എ ഐ ററി യൂ സി) കേരളസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാനാടത്ത് എം കെ കേശവന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന മേഖല കണ്‍വന്‍ഷന്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. കെ ഡി വിശ്വനാഥന്‍, കെ വേണുഗോപാല്‍, സാബു പി മണലൊടി, പി എ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. എ എസ് സാബു അദ്ധ്യക്ഷത വഹിച്ചു. മേഖലാ കമ്മററി ഭാരവാഹികളായി വി കെ അജികുമാര്‍ (പ്രസിഡന്റ്), എ എസ് സാബു (വൈ.പ്രസി.), പി എ വിജയന്‍ (സെക്രട്ടറി), സി കെ ശിവന്‍ (ജോ.സെ.), റ്റി പി മോഹനന്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.