Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗത്വവിതരണ സമ്മേളനം
16/07/2016
കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ സൗത്ത്-നോര്‍ത്ത് യൂണിററ് കമ്മിററികളുടെ അംഗത്വവിതരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടൗണ്‍ സൗത്ത്-നോര്‍ത്ത് യൂണിററ് കമ്മിററികളുടെ ആഭിമുഖ്യത്തില്‍ അംഗത്വവിതരണ സമ്മേളനം നടത്തി. പടിഞ്ഞാറെനട വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. ടൗണ്‍ കമ്മിററി പ്രസിഡന്റ് ജി.മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ.ശിവന്‍കുട്ടി, ബ്ലോക്ക് പ്രസിഡന്റ് കെ.സി കുമാരന്‍, ടൗണ്‍ സെക്രട്ടറി ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, എ.വി പുരുഷോത്തമന്‍, എം.ജി സോമനാഥ്, എം.ജെ ജോസഫ്, എ.എല്‍ കരുണാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.