Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ 3.19 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കി.
15/07/2016
ചെമ്പ് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്യുന്നു

ബ്രഹ്മമംഗലം: ചെമ്പ് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ 3.19 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കി. പഞ്ചായത്ത് ഓഫീസ് നിര്‍മാണത്തിന് 60 ലക്ഷം, ഉല്‍പാദന മേഖലയില്‍ 42 ലക്ഷം, ഒ.ഡി.എഫിന് 35 ലക്ഷം, പൊതുശ്മാശാനത്തിന് 75 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. നെല്‍കൃഷിക്കും, നാളികേര കൃഷിയ്ക്കും കുടിവെള്ള പദ്ധതിയ്ക്കും, പൈപ്പുകണക്ഷനും ഊന്നല്‍ നല്‍കും. പാല്‍ വിതരണത്തിന് വാഹനം ലഭ്യമാക്കല്‍, ക്ഷീരകര്‍ഷകര്‍ക്ക് ഉല്‍പാദന ബോണസ്, വനിതാ ആടുഗ്രാമം, മത്സ്യതൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ്, കേജ് കള്‍ച്ചറല്‍, കക്കാ വളര്‍ത്തല്‍ പദ്ധതി എന്നിവയും നടപ്പിലാക്കും. പഞ്ചായത്ത് പി.എച്ച്.സിയ്ക്ക് താല്‍ക്കാലിക കെട്ടിടസംവിധാനം, പട്ടികജാതി മേഖലയില്‍ ഇടത്തിച്ചിറ, തച്ചാട്ടുകോളനി വികസനത്തിനം, പഠനമുറികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി, വാഹനം ലഭ്യമാക്കല്‍, ഡ്രൈവിംഗ് പരിശീലനം, പട്ടിക വര്‍ഗ മേഖലയില്‍ ഭക്ഷണം പാകം ചെയ്തുകൊടുക്കലും പരിചരണവും, പൈപ്പുക കണക്ഷന്‍ എന്നിവ പദ്ധതി വിഭാവനം ചെയ്യുന്നു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജി.ഷീബ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി.സുഗതന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.രമേശന്‍, സീന ബിജു, എം.എസ് പ്രേമദാസന്‍, കെ.രാജു, സന്ധ്യമോള്‍ സുനില്‍, റഷീദ് മങ്ങാടന്‍, റംലത്ത് ബീവി, റെജി മേച്ചേരി, വേണുഗോപാല്‍, ആശാ ബാബു, എം.കെ സനില്‍കുമാര്‍, ലേഖാ സുരേഷ്, ലതാ അശോകന്‍, സ്മിതാ പ്രിന്‍സ്, പഞ്ചായത്ത് സെക്രട്ടറി ജി.രഘുനാഥന്‍, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.