Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കറണ്ട് പോക്ക് പതിവാകുന്നു
15/07/2016

വൈക്കം: ടി വി പുരം പഞ്ചായത്തില്‍ അടിക്കടിയുണ്ടാകുന്ന കറണ്ട് പോക്ക് വീടുകള്‍ക്കും, കച്ചവടക്കാര്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടെ കൂടെ കറണ്ട് പോകുന്നതിനെക്കുറിച്ച് അധികൃതരുമായി പലവട്ടം സംസാരിച്ചിട്ടും പരിഹാരം കാണാന്‍ അധികൃതര്‍ക്കായിട്ടില്ല. എ ഐ വൈ എഫ് ടി വി പുരത്ത് ചേര്‍ന്ന പഞ്ചായത്ത് സമ്മേളനത്തില്‍ കറണ്ട് കട്ട് ഒഴിവാക്കിതരണമെന്ന് ആവശ്യപ്പെട്ടതായി പ്രസിഡന്റ് അരുണും സെക്രട്ടറി ജി ശ്രീകുമാറും അധികൃതരോട് അഭ്യര്‍ത്ഥിച്ചു.