Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി
09/11/2015
കേരള സ്റ്റേററ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മറവന്‍തുരുത്ത് യൂണിററ് കുടുംബസംഗമം നടത്തി. കുലശേഖരമംഗലം എന്‍ എല്‍ എം യു പി സ്‌കൂളില്‍ വച്ച് നടന്ന യോഗം സംസ്ഥാന സെക്രട്ടറി സി വി രാമാനുജന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമത്തോടനുബന്ധിച്ച് സാന്ത്വന ധനസഹായ വിതരണം നടത്തി. ധനസഹായം ബ്ലോക്ക് സെക്രട്ടറി കെ സി കുമാരന്‍ വിതരണം ചെയ്തു. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ജയലക്ഷ്മി ടീച്ചറെ യൂണിററ് രക്ഷാധികാരി വി വി തോമസ് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നേടിയ നോവല്‍ നല്കി ആദരിച്ചു. റിട്ട. കൃഷി ജോയിന്റ് സെക്രട്ടറി കെ ജെ ഗീത ജൈവകൃഷിയെ സംബന്ധിച്ച് ക്ലാസ്സ് എടുത്തു. കൂടാതെ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ജയലക്ഷ്മി ടീച്ചറുടെയും, യൂണിററ് അംഗങ്ങളുടെയും, കുടുംബാംഗങ്ങളുടെയും ഗാനാലാപനവും കലാപരിപാടികളും കുടുംബസംഗമത്തിന് മാററുകൂട്ടി. യൂണിററ് പ്രസിഡന്റ് സി വി സാങ്കേ അദ്ധ്യക്ഷത വഹിച്ചു. യൂണിററ് സെക്രട്ടറി പി എ അബ്ദുള്‍ അസീസ്സ് സ്വാഗതം ആശംസിച്ചു. കെ പവിത്രന്‍, രാധാകൃഷ്ണന്‍ നായര്‍, റ്റി എ ശശാങ്കന്‍, അബ്ദുള്‍ ഹബീബ് എന്നിവര്‍ സംസാരിച്ചു.