Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനധികൃത മദ്യവില്‍പന നടത്തിയ രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടി.
15/07/2016

തലയോലപ്പറമ്പ്: അനധികൃത മദ്യവില്‍പന നടത്തിയ രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടി. തോന്നല്ലൂര്‍ പയ്യപ്പള്ളി ഭാഗത്ത് ഓട്ടോറിക്ഷയില്‍ അനധികൃത മദ്യവില്‍പന നടത്തിവന്ന വെള്ളൂര്‍ വരിക്കാംകുന്ന് നടുവിലെപറമ്പില്‍ ദിനേശന്‍ (48), വരിയ്ക്കാംകുന്ന് ഇരട്ടാണിക്കാവ് ഭാഗത്ത് അനധികൃത മദ്യവില്‍പന നടത്തിയ വരിയ്ക്കാംകുന്ന് കരോട്ട് മുത്തേലില്‍ വീട്ടില്‍ ജോയ് (51) എന്നിവരെയാണ് കടുത്തുരുത്തി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ് ബാബു, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ് ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി ജയലാല്‍, പ്രിവന്റീവ് ഓഫീസര്‍ പി.യു ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജനീഷ്, രതീഷ്‌കുമാര്‍, മേഘനാഥന്‍, രതീഷ്‌ലാല്‍, സുജിത്ത് എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.