Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലേന്ത്യാ കിസ്സാന്‍സഭ കോട്ടയം ജില്ലാ സമ്മേളനം ആഗസ്റ്റ് 13, 14 തീയകളില്‍ വൈക്കത്ത്
15/07/2016

വൈക്കം: അഖിലേന്ത്യാ കിസ്സാന്‍സഭ കോട്ടയം ജില്ലാ സമ്മേളനം ആഗസ്റ്റ് 13, 14 തീയകളില്‍ വൈക്കത്ത് വച്ചു നടത്തുന്ന സമ്മേളനത്തിന്റെ സംഘാടനസമിതി രൂപീകരണയോഗം ചെത്ത്‌തൊഴിലാളി യൂണിയന്‍ ഓഫീസില്‍ സി കെ ചിത്രഭാനുവിന്റെ അദ്ധ്യക്ഷതയില്‍ കൂടി. അഖിലേന്ത്യാ കിസ്സാന്‍സഭ സംസ്ഥാന പ്രസിഡന്റ് എ ചാമുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം രക്ഷാധികാരികളായി ടി എന്‍ രമേശന്‍, ആര്‍ സുശീലന്‍, സി എം തങ്കപ്പന്‍, സി കെ ആശ എം എല്‍ എ എന്നിവരെയും, പ്രസിഡന്റായി പി സുഗതനെയും, വൈ. പ്രസിഡന്റായി കെ ജി രാജൂ, കെ അജിത്ത് എക്‌സ് എം എല്‍ എ, സോമന്‍പിള്ള എന്നിവരെയും, സെക്രട്ടറിയായി കെ കെ ചന്ദ്രബാബുവിനെയും അസി.സെക്രട്ടറിമാരായി അനി ചള്ളാങ്കല്‍, തപസ്യപുരുഷോത്തമന്‍, കെ രമേശന്‍ എന്നിവരെയും കെ ഡി വിശ്വനാഥന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് എന്നിവരുള്‍പ്പെടെയുള്ള 251 അംഗ സ്വാഗതസംഘം കമ്മറ്റിയെയും തിരഞ്ഞെടുത്തു.