Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി പി ഐ കാരയില്‍ ബ്രാഞ്ച് ജനറല്‍ബോഡി യോഗം
15/07/2016

വൈക്കം: സി പി ഐ കാരയില്‍ ബ്രാഞ്ച് ജനറല്‍ബോഡി യോഗം സെക്രട്ടറി ബി പുരുഷന്റെ അദ്ധ്യക്ഷതയില്‍ കൂടി. വൈക്കം മടിയത്ര സ്‌കൂളില്‍ നിലവിലുള്ള ഹയര്‍സെക്കന്ററി കോഴ്‌സുകള്‍ക്ക് ഓരോ ബാച്ചുകള്‍ കൂടി അനുവദിക്കുക, ഈ സ്‌കൂളിന്റെ പേര് പി കൃഷ്ണപിള്ള മെമ്മോറിയല്‍ സ്‌കൂള്‍ എന്നത് എഴുതി പ്രദര്‍ശിപ്പിക്കുക, വൈക്കം പോളശ്ശേരി ആയുര്‍വേദ ആശുപത്രി - പനമ്പുകാട് റൂട്ടിലെ ബസ് സര്‍വ്വീസ് പുനരാരംഭിക്കുക, ആയുര്‍വേദ ആശുപത്രി ഭാഗത്ത് അടിക്കടി ഉണ്ടാകുന്ന വൈദ്യുതിതടസ്സം നീക്കുന്നതിന് ഈ പ്രദേശത്തെ വൈദ്യുതി വിതരണം ടൗണ്‍ ഫീഡറില്‍ നിന്നാക്കുക, ഈ പ്രദേശത്തെ ആയുര്‍വേദ ആശുപത്രി, വിവിധ സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് എളുപ്പം എത്തിച്ചേരുന്നതിനും ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ദൂരസ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്നതിനും വൈപ്പിന്‍പടിയില്‍ കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ എല്‍ സി സെക്രട്ടറി അഡ്വ. കെ പ്രസന്നന്‍, കെ പി അശോകന്‍, പ്രകാശന്‍ മണ്ണംപള്ളി, സി എന്‍ പ്രദീപ്, കെ രമേശന്‍ എല്‍ ഐ സി എന്നിവര്‍ പ്രസംഗിച്ചു.