Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പച്ചത്തേങ്ങ സംഭരിക്കണം
15/07/2016

വൈക്കം: വൈക്കം കൃഷിഭവന്‍ വഴി പച്ചത്തേങ്ങ സംഭരിച്ച് വൈക്കത്തെ നാളികേര കര്‍ഷകരെ സഹായിക്കണമെന്ന് അഖിലേന്ത്യാ കിസ്സാന്‍സഭ വൈക്കം ടൗണ്‍ കമ്മററിയോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കൃഷിവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുന്നതിനും തീരുമാനിച്ചു. ആഗസ്റ്റ് 13, 14 തീയതികളില്‍ വൈക്കത്തു നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ടൗണ്‍ പ്രസിഡന്റ് പി വി പവിത്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് പി സോമന്‍പിള്ള, സെക്രട്ടറി കെ കെ ചന്ദ്രബാബു, അസി.സെക്രട്ടറി കെ രമേശന്‍, ടൗണ്‍ സെക്രട്ടറി കെ രഘുനന്ദനന്‍, കെ എ കരുണാകരന്‍, കെ പി അശോകന്‍, സിന്ധു മധുസൂദനന്‍, കെ എസ് ശശികുമാര്‍, പി കുട്ടപ്പന്‍, കെ പി സാബു, എന്‍ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.