Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികപൊതുയോഗവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും 17ന്
15/07/2016

വൈക്കം: ചെമ്പ്-കുലശേഖരമംഗലം മര്‍ച്ചന്റ് അസോസിയേഷന്റെ വാര്‍ഷികപൊതുയോഗവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും 17ന് നടക്കും. ഉച്ചകഴിഞ്ഞ് ഒന്നിന് ചെമ്പ് സെന്റ് തോമസ് പാരീഷ് ഹാളില്‍ നടക്കുന്ന യോഗം കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് ജേക്കബ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വ്യാപാരികളുടെ മക്കളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചെമ്പ് യൂണിറ്റ് പ്രസിഡന്റ് കെ.എന്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി.കെ രാജേന്ദ്രന്‍, ട്രഷറര്‍ കെ.എം ശ്രീവത്സന്‍ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിക്കും. ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി എ.എം.എ ഖാദര്‍, ടി.ഡി ജോസഫ്, എ.കെ തോമസ്‌കുട്ടി, ജോണ്‍ പോള്‍, ഇ.പി തിലകന്‍, കെ.ഷാജി ബോണ്‍സ്‌ലെ, കെ.ടി കമലാക്ഷന്‍, എ.വി ഉദയകുമാര്‍, ശാബാപോള്‍, ടി.ആര്‍ രാംലാല്‍, എസ്.എന്‍ ബിനേഷ്‌കുമാര്‍, പ്രീത റിജി, കെ.പി അനൂപ്, എ.ബഷീര്‍, മോഹനന്‍ കാലാപ്പള്ളില്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കും.