Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചായത്ത് അധികൃതര്‍ കെ.എസ്.ഇ.ബിയുടെ തലയോലപ്പറമ്പ്് സെക്ഷന്‍ ഓഫീസ് കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് ഒരു മാസം
15/07/2016

തലയോലപ്പറമ്പ്: വഴിവിളക്ക് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേററ് തുക അറിയാന്‍ പഞ്ചായത്ത് അധികൃതര്‍ കെ.എസ്.ഇ.ബിയുടെ തലയോലപ്പറമ്പ്് സെക്ഷന്‍ ഓഫീസ് കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസം ഒന്നുകഴിഞ്ഞു. തലയോലപ്പറമ്പ് ഇലക്ട്രിസിററി ഓഫീസില്‍നിന്നും 50 മീററര്‍ മാത്രം അകലെ, ഓഫീസില്‍ നിന്നുനോക്കിയാല്‍ കാണാവുന്ന ദൂരത്ത് എട്ട് വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേററ് എടുക്കുന്നതിനാണ് ഈ കാലതാമസം. വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് ആറുമാസം മുന്‍പാണ് ഇവിടെ പുതുതായി ഏഴ് പോസ്റ്റുകള്‍ സ്ഥാപിച്ച് ലൈന്‍ വലിച്ചത്. കരാറുകാരന് താല്‍പ്പര്യമുള്ള രണ്ടു പോസ്റ്റില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ നോക്കി നില്‍ക്കെ തന്നെ ലൈറ്റും സ്ഥാപിച്ചു. ബാക്കിയുള്ളയിടത്തേക്കുംകൂടി ലൈറ്റ് സ്ഥാപിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബള്‍ബും വയറും വാങ്ങി നല്‍കിയെങ്കിലും ലൈററിടാന്‍ കെ.എസ്.ഇ.ബി അസി. എഞ്ചിനീയര്‍ സമ്മതിച്ചില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പ്രതിഷേധക്കാരെ പഴിചാരി ആഴ്ചകള്‍ തികയും മുന്‍പേ പുതിയതായി സ്ഥാപിച്ച രണ്ടു ബള്‍ബും ഊരിമാററി. കാരണം തിരക്കിയപ്പോള്‍ പോസ്റ്റ് സ്ഥാപിച്ച് ലൈന്‍വലിക്കുന്നതിനുള്ള പണം മാത്രമാണ് പഞ്ചായത്ത് അടച്ചിട്ടുള്ളുവെന്നും, ലൈററിടണമെങ്കില്‍ വേറെ പണം അടക്കണമെന്നും എ.ഇ പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് അടയ്ക്കുന്ന വൈദ്യുത ബില്ലിന്റെ പകുതി പോലും ലൈറ്റുകള്‍ പ്രകാശിക്കുന്നില്ല. 40 വാട്‌സിന്റെ ട്യൂബ് ലൈററ് കത്തിയിരുന്ന മിക്കപോസ്‌ററുകളിലും ഇന്ന് 20 വാട്‌സിന്റെ സി.എഫ്.എല്‍ ആണ് പ്രകാശിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ പെരുമാററചട്ടം നിലവില്‍ വന്നു. പെരുമാററചട്ടം കഴിഞ്ഞപുറകെ പഞ്ചായത്ത് അധികൃതര്‍ എസ്റ്റിമേററ് തുകയറിയാന്‍ രേഖാമുലം കെ.എസ്.ഇ.ബിയ്ക്ക് കത്തുനല്‍കിയെങ്കിലും പലവിധകാരണങ്ങള്‍ പറഞ്ഞു ദിവസങ്ങള്‍ തള്ളിനീക്കുന്നതല്ലാതെ എസ്റ്റിമേറ്റ് തുക നല്‍കുന്നില്ലന്നും തുക അറിഞ്ഞാല്‍ മാത്രമേ പണമടക്കാന്‍ സാധിക്കൂ എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. സമീപവാസിയായ കരാറുകാരനും സമീപത്തെ രണ്ടു വീട്ടുകാരും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ പൊതുവെ വീതികുറഞ്ഞ റോഡില്‍ ഇവരുടെ വീടുകളിലേയ്ക്ക് വാഹനങ്ങള്‍ കടന്നുപോകാന്‍ സാധിക്കാത്തവിധത്തില്‍ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് കാലതാമസത്തിനു കാരണമെന്നും എ.ഇ ഇതിനു കൂട്ടുനില്‍ക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള എസ്റ്റിമേററ് തുക എത്രയെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കാന്‍ കെ.എസ്.ഇ.ബി തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭസമരം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.