Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പുനരാരംഭിക്കണം
15/07/2016
വൈക്കം നന്മ സുഹൃത് സംഘത്തിന്റെ പ്രത്യേക വാര്‍ഷികയോഗം പ്രസിഡന്റ് ഇ എന്‍ ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സാധാരണക്കാരായ നിരവധി ആളുകളുടെ ആശ്രയമായ വൈക്കം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെ നവീകരണത്തിന്റെ ഭാഗമായി നടന്നു വന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പുനരാരംഭിക്കണമെന്ന് വൈക്കം നന്മ സുഹൃത് സംഘത്തിന്റെ പ്രത്യേക വാര്‍ഷികയോഗം ആവശ്യപ്പെട്ടു. വൈക്കം താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി രോഗികള്‍ ചികിത്സതേടി എത്തുന്ന ആയുര്‍വേദ ആശുപത്രയിലെ ഒ പിയും പേവാര്‍ഡും ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മാസങ്ങളായി തടസ്സപ്പെട്ടിട്ടുള്ളത്. വൈക്കം മുനിസിപ്പാലിററിയുടെ അധികാരപരിധിയിലുള്ള ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെ വികസനത്തിന്റെ ഭാഗമായി മുന്‍ എം എല്‍ എയുടെ ഫണ്ടും സര്‍ക്കാര്‍ വിഹിതവും ഉപയോഗിച്ച് നടന്നു വന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അടിയന്തിരനടപടി ഉണ്ടാകണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘത്തിന്റെ പ്രത്യേക വാര്‍ഷികയോഗം പ്രസിഡന്റ് ഇ എന്‍ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ ജി സുധാകരന്‍, സൂരജ്കുമാര്‍ എം ബി. എം എസ് ബാഹുലേയന്‍, ബി ഐ പ്രദീപ്കുമാര്‍, അനില്‍കുമാര്‍ ആര്‍, ടി ഡി തോമസ്, പി കെ മണിയന്‍, പി കെ ഭരതന്‍ എന്നിവര്‍ സംസാരിച്ചു. സംഘം നടത്തി വരുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈക്കം ആയുര്‍വേദ ആശുപത്രിയിലെ രോഗികളുടെ ഉപയോഗത്തിനായി വീല്‍ചെയറുകള്‍ നല്‍കുന്നതിനും യോഗം തീരുമാനിച്ചു.