Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് സി.കെ. ആശ എം.എല്‍.എ
14/07/2016

വൈക്കം: പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് സി.കെ. ആശ എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇന്ന് ബഡ്ജററ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആശ. കേരളത്തിന്റെ തനത് നാടന്‍ പശുവായ വെച്ചൂര്‍ പശു വംശനാശ ഭീഷണിയിലാണെന്നും അവയുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും, പുന്നപ്ര വയലാര്‍ സമരം ഉള്‍പ്പെടെയുളള സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരുടെ ഡി.എ വര്‍ഷങ്ങളായി കുടിശിഖയാണ്. ഇത് ഉടന്‍ കൊടുത്തു തീര്‍ക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്നും, തഴപ്പായ നിര്‍മ്മാണ മേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം, തരിശുനിലങ്ങളെ കൃഷിയിടങ്ങളാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തണമെന്നും സി.കെ. ആശ എം.എല്‍.എ ആവശ്യപ്പെട്ടു. വൈക്കം നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച എല്‍.ഡി.എഫ്. സര്‍ക്കാരിനെ സി.കെ. ആശ എം.എല്‍.എ അനുമോദിച്ചു.