Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാജ രേഖയുണ്ടാക്കി ജില്ലാ സഹകരണ ബാങ്കില്‍ ജോലി സമ്പാദിച്ച വനിതക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു.
14/07/2016

തലയോലപ്പറമ്പ്: വ്യാജ രേഖയുണ്ടാക്കി ജില്ലാ സഹകരണ ബാങ്കില്‍ ജോലി സമ്പാദിച്ച വനിതക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു. തലയോലയോലപ്പറമ്പ് വനിതാ സഹകരണസംഘത്തിലെ സെക്രട്ടറിയായിരുന്ന വെട്ടിക്കാട്ടുമുക്ക് കോളോത്ത് മുഹമ്മദിന്റെ ഭാര്യ സോഫി(42)യുടെ പേരിലാണ് കേസെടുത്തത്. ഇതിനു കൂട്ടുനിന്ന സഹകരണസംഘം രജിസ്ട്രാര്‍ ഞീഴൂര്‍ കാക്കനാപ്പള്ളിമന കെ.വി രാജന്‍ (57), വനിത സഹകരണ സംഘം ഭാരവാഹികളായ മിഠായികുന്നം ഇട്ടിമിററത്ത് ജി.തങ്കമ്മ (66), തലയോലപ്പറമ്പ് വട്ടംകണ്ടത്തില്‍ പി.വി ഖദീജ (40), വടയാര്‍ കിഴക്കേടത്ത് കെ. ചന്ദ്രിക ഭായി (66), തലയോലപ്പറമ്പ് മൂടാപ്പുരയില്‍ മോഹിനി ജയപ്രകാശ് (55) എന്നിവരുടെയും പേരില്‍ കേസെടുത്തതായി എസ്.ഐ രജന്‍കുമാര്‍ പറഞ്ഞു. പി.എസ്.സിയുടെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ സോഫിയയ്ക്ക് ജില്ലാ സഹകരണ ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ 2002 മുതലുള്ള പ്രവൃത്തിപരിചയം വേണമെന്നിരിക്കെ സോഫി 2003ലാണ്് സഹകരണ സംഘത്തില്‍ ജോലിയില്‍ പ്രവേശിച്ചതെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പി.എസ്.സി എസ്.പിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. 2010ലാണ് ഇതിന്റെ അന്വേഷണം ആരംഭിച്ചത്.