Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തിന്റെ വികസന സ്വപ്നങ്ങളില്‍ ഒന്നുകൂടി പൂവണിയുന്നു.
14/07/2016

വൈക്കം: വൈക്കത്തിന്റെ വികസന സ്വപ്നങ്ങളില്‍ ഒന്നുകൂടി പൂവണിയുന്നു. തലയാഴം - കല്ലറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാക്കേത്തറ - കല്ലുപുരയ്ക്കല്‍ റോഡിന് ഇരുപത് കോടി രൂപ നീക്കിവച്ചതായി സി.കെ. ആശ എം.എല്‍.എ അറിയിച്ചു. തലയാഴം പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയുടെയും കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ അടക്കമുളള പ്രദേശങ്ങളുടേയും ചിരകാല അഭിലാഷമാണ് ഈ റോഡ്. പാടശേഖരങ്ങള്‍ നിറഞ്ഞ, വെളളത്താല്‍ ചുററപ്പെട്ട വലിയൊരു മേഖലയിലെ ജനങ്ങളുടെ ഗതാഗത സ്വപ്നങ്ങളാണ് ഈ റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ പൂവണിയുക. തലയാഴം പഞ്ചായത്തിലെ തോട്ടകം എല്‍.പി. സ്‌ക്കൂള്‍ മുതല്‍ വാക്കേത്തറ വരെയും കല്ലറ പഞ്ചായത്തിലെ കപിക്കാട് എത്തക്കുഴി മുതല്‍ കല്ലുപുര വരെയുളള ഗ്രാമീണ റോസുകളെ ബന്ധിപ്പിച്ച് എട്ടുകിലോമീററര്‍ ദൂരത്തിലാണ് പുതിയ റോഡ് നിര്‍മ്മിക്കുന്നത്. ഇതിനിടയില്‍ ഇരുപത് മീററര്‍ നീളം വരുന്ന പാലവുമുണ്ട്. കാര്‍ഷിക മേഖലയ്ക്കും ഈ റോഡ് വലിയൊരു മുതല്‍ക്കൂട്ടാകും. വൈക്കത്തിന്റെ ഗതാഗത മേഖലയില്‍ വന്‍ വികസനത്തിന് വഴിതെളിക്കുന്ന പദ്ധതികളാണ് എ?.ഡി.എഫ്. സര്‍ക്കാര്‍ സംസ്ഥാന ബഡ്ജററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈക്കം - വെച്ചൂര്‍ റോഡിന്റെ നവീകരണത്തിനും അഞ്ചുമന പാലം പൊളിച്ചു പണിയുന്നതിനുമായി 15 കോടി രൂപയും, ചെമ്പ് മുറിഞ്ഞപുഴ വാലേല്‍ പാലത്തിന് 18 കോടിയും ഏനാദി മൂലേക്കടവ് പാലത്തിന് 25 കോടിയും അക്കരപ്പാടം പാലത്തിന് 15 കോടിരൂപയും ആദ്യഘട്ടത്തില്‍ അനുവദിച്ചിരുന്നു.