Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഷണ കേസിലെ പ്രതികള്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേററം ചെയ്തു.
14/07/2016

വൈക്കം: വൈക്കത്ത് മോഷണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്ന ആലപ്പുഴ സ്വദേശി കൃഷ്ണപ്രകാശ് (32) കൊട്ടാരക്കര സ്വദേശിനി അഞ്ജു ബേബി (33) എന്നിവരെ കോടതിയില്‍ വീണ്ടും ഹാജരാക്കിയപ്പോഴാണ് ആക്രമണമുണ്ടായത്. കോടതി റിമാന്റ് ചെയ്ത ഇവരെ പൊലീസ് വാഹനത്തിലേക്ക് കയററുന്നത് ചിത്രീകരിക്കുകയായിരുന്ന മനോരമ ന്യൂസ് ലേഖകന്‍ എസ്.സതീഷ്‌കുമാറിനെ കൃഷ്ണപ്രകാശ് അടുത്തു നിന്നിരുന്നയാളിന്റെ കുട തട്ടിയെടുത്ത് അടിച്ചു. ക്യാമറ തകര്‍ക്കാനും ശ്രമമുണ്ടായി. പൊലീസ് കേസ്സെടുത്തു.