Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി വി പുരം ഹെല്‍ത്ത് സെന്ററിന് മുന്‍വശത്തെ വെള്ളക്കെട്ട് ഒഴിവാക്കണം
13/07/2016

വൈക്കം: ടി വി പുരം ഹെല്‍ത്ത് സെന്ററിന് മുന്‍വശത്ത് കെട്ടികിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിനും കൈയ്യേററഭൂമി തിരിച്ചു പിടിക്കുവാനും ഗ്രാമപഞ്ചായത്ത് അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് പഞ്ചായത്ത് സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. ഹെല്‍ത്ത് സെന്ററിനു മുന്‍വശത്തുള്ള വെള്ളക്കെട്ട് ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്കും ആശ്രിതര്‍ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. കൂടാതെ ഈ ഭാഗത്തെ റോഡിന്റെ ഒരു ഭാഗമായ പഞ്ചായത്തു വകഭൂമിയും പി ഡബ്ല്‌ളിയു ഡി വകഭൂമിയും സ്വകാര്യവ്യക്തികള്‍ കൈവശം വച്ച് അനുഭവിച്ചു പോരുന്നതിനാല്‍ നിലവിലുണ്ടായിരുന്ന ഓട അടയുകയും ചെയ്തു. ഇതുമൂലും റോഡിന്റെ വീതി കുറയുകയും രോഗികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പു നല്കി. ലിബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് സമ്മേളനം സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എസ് ബിജു, സി പി ഐ ലോക്കല്‍ സെക്രട്ടറി എം ഡി ബാബുരാജ്, സി പി ഐ എം സി അംഗങ്ങളായ കെ വി പ്രസന്നന്‍, വി കെ അനില്‍കുമാര്‍, എം എസ് രാമചന്ദ്രന്‍, എസ് പി സുജിത്ത്, സിജീഷ്‌കുമാര്‍, ബേബികുട്ടന്‍, കെ എസ് സനീഷ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അരുണ്‍ദാസ് (പ്രസിഡന്റ്), അമല്‍ (വൈ.പ്രസിഡന്റ്), ജി ശ്രീകുമാര്‍ (സെക്രട്ടറി), ലിബിന്‍ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.