Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ ഐ വൈ എഫ് ഉദയനാപുരം മേഖലാസമ്മേളനവും എം കെ കേശവന്‍ അനുസ്മരണ യോഗവും
13/07/2016

വൈക്കം: എ ഐ വൈ എഫ് ഉദയനാപുരം മേഖലാസമ്മേളനവും എം കെ കേശവന്‍ അനുസ്മരണ യോഗവും നാനാടം എം കെ കേശവന്‍ സ്മാരക മന്ദിരത്തില്‍ വച്ചു നടത്തി. യോഗത്തില്‍ എ ഐ വൈ എഫ് മേഖലാ പ്രസിഡന്റ് അനീഷ് പി കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അര്‍ജ്ജുന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എ മനാഫ് ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍, ലോക്കല്‍ കമ്മററി സെക്രട്ടറി കെ വേണുഗോപാല്‍, വനിതാ സംഘം സെക്രട്ടറി പി കെ രമ, എം ജി രഞ്ജിത്ത്, അശ്വിന്‍ വേണുഗോപാല്‍, 3-ാം വാര്‍ഡ് മെമ്പര്‍ ഗീതാഷാജി, മാളു കൊല്ലേരില്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി എം കെ കേശവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് വാങ്ങിയ കുട്ടികളെ ആദരിക്കുകയും, എം കെ കേശവന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്യാഷ് അവാര്‍ഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാര്‍ സമ്മാനിക്കുകയും ചെയ്തു. അക്കരപ്പാടം പാലത്തിന്റെ നിര്‍മ്മാണത്തിന് 15 കോടി രൂപ അനുവദിച്ച എല്‍ ഡി എഫ് സര്‍ക്കാരിനെയും സി കെ ആശ എം എല്‍ എയെയും യോഗം അഭിനന്ദിച്ചു. ഉദയനാപുരം പോസ്റ്റോഫീസില്‍ അടിയന്തിരമായി പോസ്റ്റുമാനെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മേഖലാ കമ്മററിയുടെ പുതിയ ഭാരവാഹികളായി അനീഷ് പി കുമാര്‍ (പ്രസിഡന്റ്), പി എസ് അര്‍ജ്ജുന്‍ (സെക്രട്ടറി), അശ്വിന്‍ വേണുഗോപാല്‍ (വൈ.പ്രസിഡന്റ്), ഭൈരാ കൃഷ്ണ (ജോ.സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെടുന്ന 13 അംഗകമ്മറ്റിയെയും തിരഞ്ഞെടുത്തു.