Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലംപ്‌സംഗ്രാന്റ് കുടിശ്ശിക
13/07/2016

വൈക്കം: മത്സ്യതൊഴിലാളികളുടെ മക്കളുടെ പഠനത്തിനുള്ള ലംപ്‌സംഗ്രാന്റ് കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജില്ലാകമ്മററി ആവശ്യപ്പെട്ടു. 2013-14, 2014-15,2015-16 എന്നീ വര്‍ഷങ്ങളില്‍ പഠിച്ചവരും തുടര്‍പഠനം നടത്തുന്നവരുമായ പ്ലസ്ടു, ഡിഗ്രി, പി ജി കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഗ്രാന്റ് നിഷേധിച്ചത്. സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കൃഷ്ണപിള്ള സ്മാരക ഹാളില്‍ ചേര്‍ന്ന യോഗത്തിന് ജില്ലാ പ്രസിഡന്റ് കെ സുഗുണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി കെ പീതാംബരന്‍, പി ചിന്നമ്മ, ആര്‍ അശോകന്‍, കെ എന്‍ നീലാംബരന്‍, കെ എന്‍ നടേശന്‍, എം പി ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.