Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളാ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂണിയന്‍ വൈക്കം താലൂക്ക് സമ്മേളനം
13/07/2016

വൈക്കം: കേരളാ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂണിയന്‍ വൈക്കം താലൂക്ക് സമ്മേളനം നടത്തി. ശമ്പളപരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എല്‍സണ്‍ കെ പിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ബ്രാഞ്ച് സെക്രട്ടറി രതീഷ്‌കുമാര്‍, കെ എല്‍ ഐ യു ജില്ലാ സെക്രട്ടറി എ സി രാജേഷ്, എം കെ പ്രകാശ്, കെ ബി ശോഭന, ഷക്കീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. താലൂക്ക് ഭാരവാഹികളായി ബാബു എം സി (പ്രസിഡന്റ്), രാജന്‍ മാത്യൂ (സെക്രട്ടറി), ഗീതാ ദാമോദരന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.