Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാററിലും, മഴയിലും വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരുക്കേററു
13/07/2016
കഴിഞ്ഞ ദിവസമുണ്ടായ കാററിലും മഴയിലും തകര്‍ന്ന ടി.വി.പുരം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കടമ്മാട്ട് സന്തോഷിന്റെ വീട്.

വൈക്കം: ടി.വി.പുരം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാററിലും, മഴയിലും വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരുക്കേററു. ചെമ്മനത്തുകര കടമ്മാട്ട് സന്തോഷിന്റെ വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്. പരുക്കേററ സന്തോഷിന്റെ മാതാവ് (87), മകന്‍ നന്ദു (11) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ ഗീത നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഓടിട്ട വീട് കാററില്‍ നിശേഷം തകര്‍ന്നു. ഇവര്‍ക്ക് താമസിക്കുന്നതിന് വീട് ഇല്ലാത്തിനാല്‍ പഞ്ചായത്ത് അധികൃതര്‍ താത്കാലിക താമസസൗകര്യം ഒരുക്കിക്കൊടുത്തിട്ടുണ്ട്. പുതിയ വീട് പണിതു നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ എസ്.ബിജു എന്നിവര്‍ അറിയിച്ചു.