Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗൈഡന്‍സ് കൗണ്‍സിലിംഗ്
13/07/2016

വൈക്കം: ലഹരിവിമുക്ത ഭവനം പദ്ധതിയിലെ വാളന്റിയര്‍മാര്‍ക്കുള്ള ഗൈഡന്‍സ് കൗണ്‍സിലിംഗ് നാനാടം ആതുരാശ്രമം ഇംഗ്ലീഷ് സ്‌ക്കൂളില്‍ നടത്തി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി മുഖ്യപ്രഭാഷണം നടത്തി. ലഹരിവിമുക്ത ഭവനം പദ്ധതി ഉദയനാപുരം പഞ്ചായത്തില്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സാബു പി.മണലൊടി പറഞ്ഞു. പ്രോഗ്രാം ചീഫ് ഓര്‍ഗനൈസര്‍ ബിജു രാഘവന്‍ അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേററര്‍ വി.എസ് മിനി പ്രോഗ്രാമിന് നേതൃത്വം നല്‍കി. ഷീല കൂട്ടുമ്മേല്‍, ഗോപേഷ്, ശിവജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗ് വൈക്കം സെന്ററിന്റെ സഹകരണത്തോടെ അക്ഷയ ലേണിംഗ് സെന്ററാണ് പദ്ധതി നടപ്പിലാക്കുന്നത്.