Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈബയോ ജൈവകൃഷി സൊസൈററിയുടെ ഉദ്ഘാടനസമ്മേളനം
05/07/2016
വൈക്കം സത്യഗ്രഹമെമ്മോറിയല്‍ ഹാളില്‍ നടത്തിയ വൈബയോ ജൈവകൃഷി സൊസൈററിയുടെ ഉദ്ഘാടന സമ്മേളനം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈബയോ ജൈവകൃഷി സൊസൈററിയുടെ ഉദ്ഘാടനസമ്മേളനം വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് നിര്‍വ്വഹിച്ചു. ജൈവകര്‍ഷകരുടെ കൂട്ടായ്മയുടെ ഫലമായിട്ടാണ് ഇങ്ങനെ ഒരു സൊസൈററി രൂപീകൃതമായതെന്നും, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടുവാനും വിഷരഹിത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ച് ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി ഇങ്ങനെ ഒരു കൂട്ടായ്മ അത്യന്താപേക്ഷിതമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു അദ്ദേഹം പറഞ്ഞു. വൈക്കം മുന്‍സിപ്പാലിററിയുടെയും കൃഷിഭവന്റെയും സഹായത്തോടെയുള്ള പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനം കൃഷിവകുപ്പ് ഡപ്പ്യൂട്ടി ഡയറക്ടര്‍ ലീലാമ്മ ഉമ്മന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. വൈബയോ സെക്രട്ടറി കെ വി പവിത്രന്‍ സ്വാഗതം ആശംസിച്ചു. വൈബയോ പ്രസിഡന്റ് കെ പി വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍മാരായ പി ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരാദേവി, ബിജു വി കണ്ണേഴത്ത്, ആര്‍ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. വൈക്കം കൃഷി ഓഫീസര്‍ സലിമോന്‍, അസി.ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് ശോഭ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി. മഴക്കാല പച്ചക്കറികൃഷി എങ്ങനെ പരിപാലിക്കാം എന്ന വിഷയത്തെക്കുറിച്ച് കോട്ടയം കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ഡോ. ടി മായ ക്ലാസ്സെടുത്തു. വൈബയോ ട്രഷറര്‍ വൈക്കം ദാമു മാസ്റ്റര്‍ കൃതജ്ഞത പറഞ്ഞു.