Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തില്‍ വഴിവിളക്കുകള്‍ തെളിയാത്തതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം
05/07/2016

വൈക്കം: നഗരത്തില്‍ വഴിവിളക്കുകള്‍ തെളിയാത്തതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്. നഗരത്തിലെ വഴിവിളക്കുകളും ഹൈമാസ്റ്റ് ലൈററും തെളിക്കുന്നതിനുള്ള പ്രായോഗികമായ ഒരു പ്രൊജക്ടും കഴിഞ്ഞ യു.ഡി.എഫ് കൗണ്‍സിലിന്റെ കാലത്ത് നടപ്പിലാക്കിയിരുന്നില്ല. ട്യൂബ് ലൈററുകള്‍, സോഡിയം വേപ്പര്‍ലാമ്പുകള്‍, കച്ചേരിക്കവലയിലെ ഹൈമാസ്റ്റ് ലൈററ് എന്നിവ അററകുററപണി നടത്തുവാനുള്ള പ്രൊജക്ട് അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും നഗരസഭ കൗണ്‍സിലര്‍മാരുടെയും യോഗം ചേര്‍ന്ന് ഈ സാഹചര്യങ്ങള്‍ വിലയിരുത്തി. നാല്‍പത് വര്‍ഷം പഴക്കമുള്ള ലൈററുകളാണുള്ളത്. അത് മാററിയിടുന്നതിനുള്ള കമ്പികള്‍ ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചിരുന്നു. എല്‍.ഇ.ഡി, സോളാര്‍ ലൈററുകള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നഗരത്തിലെ മുഴുവന്‍ വഴിവിളക്കുകളും തെളിക്കുന്നതിനുള്ള നടപടി ഈ വര്‍ഷം തന്നെ സ്വീകരിക്കും. കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് വാങ്ങി വെച്ചിരിക്കുന്ന ട്യൂബ് ലൈററുകളും മററും തീരെ ഗുണനിലവാരമില്ലാത്തതാണെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.