Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് ഏഴിന് ആരംഭിക്കും.
05/07/2016

വൈക്കം: വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് ഏഴിന് ആരംഭിക്കും. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. എ.എം ആരിഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ്, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷില്‍ജ സലിം, നഗരസഭ വൈസ് ചെയര്‍മാന്‍ എ.സി മണിയമ്മ, പി.ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്, ഇന്ദിരാദേവി, ജി.ശ്രീകുമാരന്‍ നായര്‍, അഡ്വ. വി.വി സത്യന്‍, ശ്രീകുമാരി യു.നായര്‍, ആര്‍.സന്തോഷ് എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ എന്‍.അനില്‍ ബിശ്വാസ്, ഷില്‍ജ സലിം, പി.ശശിധരന്‍, പി.ജി മോഹനന്‍, ടോമി ഉലഹന്നാന്‍, കെ.എസ് ബാബു എന്നിവര്‍ പങ്കെടുത്തു.