Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹന നികുതി ഒടുക്കാത്തവര്‍ക്ക് ജപ്തിക്ക് തുടക്കം
26/11/2015
വൈക്കം ഓഫീസ് പരിധിയില്‍ വാഹന നികുതി കുടിശ്ശിഖ വരുത്തിയിട്ടുള്ളവര്‍ക്ക് ആ വിവരം കാണിച്ചും ഉടനടി കുടിശ്ശിഖ തീര്‍ക്കാനാവശ്യപ്പെട്ടും കത്ത് അയയ്ക്കുകയും എന്നാല്‍ ആ കത്തിന് നിശ്ചിത സമയ പരിധിക്കുള്ളില്‍ നികുതി അടച്ചു തീര്‍ക്കുകയോ, തീര്‍ക്കാത്തവര്‍ക്ക് അതിന്റെ വിശദീകരണം രേഖാമൂലം സമര്‍പ്പിക്കുകയോ ചെയ്യാത്തവര്‍ക്ക് എതിരേ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുന്നതാണ്. പലര്‍ക്കും ഓഫീസില്‍ നിന്നും അയയ്ക്കുന്ന നോട്ടീസുകള്‍ കൈപ്പററാതെയും, വിലാസക്കാരന്‍ സ്ഥലത്തില്ല തുടങ്ങിയ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് കൈപ്പററാതിരിക്കുന്ന സാഹചര്യത്തില്‍ കുടിശ്ശിഖ വരുത്തിയ മുഴുവന്‍ പേര്‍ക്കും ജപ്തി നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതായിരിക്കും. വാഹനം വിററു പോകുകയും എന്നാല്‍ രേഖാമൂലം വാഹന വില്പന നടത്തുമ്പോള്‍ കൈമാറുന്ന ആളുടെ പേരിലേക്ക് മാറ്റാന്‍ ക്ലിയറന്‍സ് എടുത്ത് നല്‍കാത്തതിനാല്‍ പഴയ ഉടമയുടെ പേരില്‍ തന്നെ തുടര്‍ന്ന് ഉപയോഗിക്കുകയും ഇടക്കാലത്ത് വാഹനം പല കൈകള്‍ മാറിപോകുകയും തുടര്‍ന്ന് വാഹനം കണ്ടെത്താന്‍ കഴിയാതെ വന്നവര്‍ക്ക് അയച്ച നോട്ടീസിന് മറുപടി നല്‍കാത്തവര്‍ക്കാണ് ജപ്തി നടപടി സ്വീകരിക്കുന്നത്. ആയതിനാല്‍ വാഹനം ഏതെങ്കിലും പോലീസ് കേസിലോ, അനധികൃത മണല്‍ കടത്തിന് റവന്യൂ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്ത് കോടതികളുടേയോ ഏതെങ്കിലും പോലീസ് കസ്റ്റഡിയില്‍ ആണെങ്കിലോ, ആ വിവരം തെളിവ് സഹിതം അപേക്ഷ നല്‍കിയില്ലെങ്കില്‍ അവയ്‌ക്കെതിരെ ജപ്തി നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതും തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഉടന്‍ വൈക്കം സബ്ബ് ആര്‍ ടി ഒ ഓഫീസില്‍ അയച്ച നോട്ടീസുമായി ബന്ധപ്പെടുക. വാഹന നികുതി കുടിശ്ശിഖ അടച്ചു തീര്‍ത്ത ശേഷം ക്ലിയറന്‍സ് എടുത്ത് ആര്‍ സിയും കൈമാററ അപേക്ഷകളും നല്‍കിയാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഉത്തരവാദിത്വത്തില്‍ നിന്നും ബാധ്യതയില്‍ നിന്നും രക്ഷപെടാവുന്നതാണ്. ഇനി വാഹനം പൊളിച്ചുപോയിട്ടുണ്ട് എങ്കില്‍ ആര്‍ സി ബുക്ക് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും സറണ്ടര്‍ ചെയ്ത് ഇപ്പോഴത്തെ കുടിശ്ശിഖ തീര്‍ത്ത് പൊളിച്ച വിവരങ്ങള്‍ സഹിതം അപേക്ഷിച്ചാല്‍ ആ വിവരത്തിന്റെ സത്യാവസ്ഥ ഫീല്‍ഡ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിച്ചശേഷം ആര്‍ സി ക്യാന്‍സല്‍ ചെയ്യുന്നതാണ്. ഇതിനായി ഇതുവരെയുള്ള കുടിശ്ശിഖ തീര്‍ക്കേണ്ടി വരും. ഉടമ മരിച്ചു പോകുകയും ഉടമയുടെ പേര് മാററാതെ കൈമറിഞ്ഞ് പോകുകയും ചെയ്ത കേസ്സുകളില്‍ മരിച്ചവരുടെ അനന്തരാവകാശിയുടെ പേരിലേക്ക് മരണാനന്തര കൈമാററം നടത്തിയ ശേഷം അനന്തരാവകാശിക്ക് വണ്ടി വാങ്ങിയവരുടെ പേരിലേക്ക് മാററി നല്‍കാനും കുടിശ്ശിഖ തീര്‍ക്കണം. മരിച്ചവരുടെ ബന്ധുക്കള്‍ നോട്ടീസ് കൈപ്പറ്റാതിരുന്നാലും നടപടി നേരിടേണ്ടി വരും. ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന പൊതുകാര്യ വാഹനങ്ങള്‍ ഓരോ ത്രൈമാസത്തിന്റേയും ആരംഭത്തില്‍ ടാക്‌സ് ഒഴിവാക്കാന്‍ കുടിശ്ശിഖ തീര്‍ത്ത ശേഷം ജി ഫോറം അപേക്ഷ സമര്‍പ്പിക്കാവുന്നതും ആപ്പോള്‍ ടാക്‌സ് ചുമത്താതിരിക്കുന്നതുമാണ്. ആര്‍ സി ബുക്ക് ഇല്ലാതെയും വാഹനം കൈമാറിയത് ആര്‍ക്ക് എന്നറിയാതെയും പേര് മാറ്റാതെയും വാഹനം പലരിലേക്ക് മാറി പോകുകയും, അവര്‍ വഴി വണ്ടി പൊളിച്ചുമാററി എന്ന് ഉറപ്പ് ഉള്ളവര്‍ക്കും ജപ്തി നടപടി ആരംഭിച്ചതുമായ നികുതി കുടിശ്ശിഖകാര്‍ക്ക് 5 വര്‍ഷത്തിലധികം കുടിശ്ശിഖ ഉള്ളതും 31/12/2009 ന് മുമ്പ് വരെ മാത്രം ടാക്‌സ് ഒടുക്കിയിട്ടുള്ളതുമായ വാഹന ഉടമകള്‍ക്ക് സമാശ്വാസം നല്‍കാന്‍ ഉണ്ടാക്കിയ ടാക്‌സ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഇപ്പോള്‍ 80% തുക കിഴിവ് നല്‍കി തീര്‍പ്പാക്കാം. ഈ പദ്ധതി പ്രകാരം തൊഴിലാളി ക്ഷേമനിധി കുടിശ്ശിക, ഇന്‍ഷ്വറന്‍സ്, തുടങ്ങിയ രേഖകളും ഇല്ലാതെ തന്നെ 100/- രൂപാ മുദ്രപേപ്പറില്‍ സത്യവാങ്മൂലം നല്‍കുകയാണ് എങ്കില്‍ ഈ ഡിസംബറിന് മുമ്പ് ഓഫീസില്‍ നേരിട്ട് എത്തി 20% തുക കെട്ടിവച്ച് തുടര്‍ നടപടികളില്‍ നിന്നും രക്ഷനേടാവുന്നതാണ്. ഇങ്ങനെ തീര്‍പ്പാക്കിയാല്‍ അവര്‍ക്ക് എതിരേ എടുത്ത ജപ്തി പിന്‍വലിക്കുന്നതാണ്. നോട്ടീസ് അയച്ചവര്‍ രേഖമൂലം മറുപടിയോ വിശദീകരണമോ നല്‍കിയിട്ടില്ല എങ്കില്‍ ആര്‍ ആര്‍ നടപടിക്ക് ശുപാര്‍ശ ചെയ്താല്‍ പിന്നീട് ഓഫീസില്‍ ടാക്‌സ് സ്വീകരിക്കുകയില്ല. ടാക്‌സ് കുടിശ്ശിഖ വരുത്തിയവര്‍ക്ക് തുടര്‍ നടപടികളില്‍ നിന്നും നിയമ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ വാഹന നികുതി കുടിശ്ശിഖ അടച്ചു തീര്‍ക്കുകയും, കുടിശ്ശിഖ ഉണ്ടോ എന്ന് ഓഫീസിന് മുന്നിലെ ടച്ച് സ്‌ക്രീനിലൂടെയോ, ഓഫീസില്‍ നിന്നോ ഉറപ്പ് വരുത്തുക.