വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം
05/07/2016
വൈക്കം: ആശ്രമം സ്ക്കൂളിലെ ഒന്നാം വര്‍ഷ വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം നഗരസഭ ചെയര്മാന് എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ക്കൂള് പ്രിന്‍സിപ്പാള്‍ പി.ആര് ബിജി, ഷാജി ടി.കുരുവിള, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.മുരളീധരന്, മിനി വി.അപ്പുക്കുട്ടന്, എസ്.സനില്‍, കെ.എസ് ജയലത, ടി.പി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങുകള്‍ക്ക് എന്‍.എസ്.എസ് വാളണ്ടിയര്‍മാരായ ഡി.സര്‍ഗ, എസ്.അഭിരാമി, ആര്.ശരത്, ശ്യാം മണിക്കുട്ടന് എന്നിവര്‍ നേതൃത്വം നല്കി.