ടി വി പുരം ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡിലുള്ള ചേരിക്കല്‍-സാക്ഷരതാ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണം
05/07/2016
വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡിലുള്ള ചേരിക്കല്‍-സാക്ഷരതാ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് എ ഐ വൈ എഫ് കൂടല്ലില് യൂണിററ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പട്ടു. സമ്മേളനം സി പി ഐ വൈക്കം മണ്ഡലം എക്സിക്യൂട്ടീവ് അംഗം സാബു പി മണലൊടി ഉദ്ഘാടനം ചെയ്തു. അഖില്‍ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വി കെ അനില്‍കുമാര്‍, അഡ്വ. എസ് പി സുജിത്ത്, സിജീഷ്കുമാര്‍, സനീഷ് കെ എസ്, ബേബിക്കുട്ടന്, ലിബിന് ഡി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അഖില്‍ പ്രകാശ് (പ്രസിഡന്റ്), ആകാശ് (വൈസ് പ്രസിഡന്റ്), അഖില്‍ കെ എ (സെക്രട്ടറി), ജിഷ്ണു (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.