Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കശാപ്പിനുകൊണ്ടുവന്ന ജെല്ലിക്കെട്ട് കാള അറവുശാലയില്‍നിന്നും കയര്‍ പൊട്ടിച്ച് വിരണ്ടോടിയത് ടി.വി പുരത്തെ വിറപ്പിച്ചു.
04/07/2016
ടി.വി പുരത്ത് നാടിനെ വിറപ്പിച്ച്, കശാപ്പുശാലയില്‍ നിന്നും വിരണ്ടോടിയ ജെല്ലിക്കെട്ട് കാളയെ തളച്ചപ്പോള്‍.

വൈക്കം: കശാപ്പിനുകൊണ്ടുവന്ന ജെല്ലിക്കെട്ട് കാള അറവുശാലയില്‍നിന്നും കയര്‍ പൊട്ടിച്ച് വിരണ്ടോടിയത് ടി.വി പുരത്തെ വിറപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സാണ് കാളയെ തളച്ചത്. ഇന്നലെ രാവിലെ ഒന്‍പതിന് ടി.വി പുരം പള്ളിപ്രത്തുശ്ശേരി കാട്ടിത്തറ ജോയിയുടെ കശാപ്പുശാലയില്‍ നിന്നാണ് തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന ജെല്ലിക്കെട്ട് കാള വിരണ്ടോടുന്നത്. റോഡിലൂടെ ഓടുന്ന കാളയെ കണ്ട് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിമറഞ്ഞു. ആരംഭത്തില്‍ പലരും ക്ഷേത്രത്തിലെ കാളയാണെന്നാണ് കരുതിയത്. കാള ഓടുന്നതുകണ്ട് ടി.വി പുരം സ്വദേശിയായ ദിലീപാണ് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുന്നത്. പള്ളിപ്രത്തുശ്ശേരിയില്‍ നിന്നും ഓടിയ കാള ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിനുസമീപമുള്ള പൊന്നുംവളളി സുബ്രമണ്യന്റെ പുരയിടത്തിലെ കുളത്തിനുസമീപം നിലയുറപ്പിച്ചു. സംഭവമറിഞ്ഞ് രണ്ട് യൂണിററ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. വന്‍ജനാവലിയാണ് സംഭവമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയത്. ടി.വി പുരം ക്ഷേത്രത്തിലേക്ക് രാവിലെയെത്തിയ വിശ്വാസികള്‍ പലരും കാളയുടെ ഓട്ടം കണ്ട് ചിതറിയോടി പരുക്കേററിരുന്നു. വീടിന്റെ മതില്‍ തകര്‍ത്താണ് കാള അകത്തുകയറിയത്. വലിയവടവുമായെത്തിയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കാളയെ കുരുക്കിയത്. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാളയെ മെരുക്കാന്‍ ഫയര്‍ഫോഴ്‌സിനു കഴിഞ്ഞത്. ഫയര്‍ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ ഷാജികുമാര്‍, ഫയര്‍മാന്‍മാരായ ഉദയകുമാര്‍, രഞ്ജിത്ത്, രമേശ്കുമാര്‍, പ്രസൂണ്‍, ഹാഷിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.