Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്നലെ പുലര്‍ച്ചെയുണ്ടായ ചുഴലിക്കാററില്‍ വ്യാപകനാശം.
04/07/2016
തോട്ടകം പുത്തന്‍തറയില്‍ കാര്‍ത്തികേയന്റെ വീടിനുമുകളിലേക്ക് തെങ്ങ് മറിഞ്ഞനിലയില്‍.

വൈക്കം: ഇന്നലെ പുലര്‍ച്ചെയുണ്ടായ ചുഴലിക്കാററില്‍ വ്യാപകനാശം. തലയാഴം, ഉദയനാപുരം, ചെമ്പ് പഞ്ചായത്തുകളിലായി പത്തിലധികം വീടുകള്‍ തകര്‍ന്നു. ഫലവൃക്ഷങ്ങള്‍ കൂട്ടത്തോടെ കടപുഴകി. തലയാഴം ഗ്രാമപഞ്ചായത്തില്‍ തോട്ടകം പുത്തന്‍തറയില്‍ കാര്‍ത്തികേയന്റെ വീടിനുമുകളിലേക്ക് തെങ്ങ് കടപുഴകി. വീട്ടിലുണ്ടായിരുന്ന കാര്‍ത്തികേയന് സാരമായ പരുക്കേററു. ഇദ്ദേഹം വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തോട്ടകം പുത്തന്‍പുരയില്‍ രാധാകൃഷ്ണന്റെ പുരയിടത്തില്‍ നിന്നിരുന്ന വന്‍മരങ്ങള്‍ കടപുഴകി വിറകുപുരയും കക്കൂസും തകര്‍ന്നു. വീടിന്റെ എതിര്‍വശത്തേക്ക് മരം മറിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഉദയനാപുരം വൈക്കപ്രയാര്‍ മണപ്പള്ളിത്തുരുത്തേല്‍ ഗോപിയുടെ അടുക്കളയുടെ ഓടുകള്‍ കാററില്‍ പറന്നു. പട്ടികകള്‍ ഒടിഞ്ഞമര്‍ന്നു. വാഴമന മുട്ടുങ്കലില്‍ വൃദ്ധദമ്പതികള്‍ തനിച്ചു താമസിക്കുന്ന വീടിന്റെ മേല്‍ക്കൂര കാററില്‍ പൂര്‍ണമായി തകര്‍ന്നു. ഏകദേശം പത്തിലധികം വീടുകള്‍ കാററില്‍ തകര്‍ന്നതായാണ് കണക്ക്. സംഭവസ്ഥലം റവന്യു അധികാരികളും വാര്‍ഡ് മെമ്പര്‍മാരുമെല്ലാം സന്ദര്‍ശിച്ചു.