Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അകാലത്തില്‍പൊലിഞ്ഞുപോയ കുടുംബത്തിന്റെ ഓര്‍മ്മക്കായി പണികഴിപ്പിച്ച അംഗന്‍വാടിയ്ക്ക് ഇന്ന് ഒരു വയസ്സ്
04/07/2016
അകാലത്തില്‍ പൊലിഞ്ഞ മക്കളുടെ ഓര്‍മക്ക് മാതാപിതാക്കള്‍ പണികഴിപ്പിച്ച ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ഒരു വയസ്സ് തികയുന്ന അംഗന്‍വാടി കെട്ടിടം


വൈക്കം : അകാലത്തില്‍പൊലിഞ്ഞുപോയ കുടുംബത്തിന്റെ ഓര്‍മ്മക്കായി പണികഴിപ്പിച്ച അംഗന്‍വാടിയ്ക്ക് ഇന്ന് ഒരു വയസ്സ്. ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഒന്നാകെ ഓര്‍മകളെ തലോടുമ്പോള്‍ ഏവരിലും ഒരു നൊമ്പരം ഉയരും. 2014 ജൂലൈ ഒന്നിനാണ് ഉദയനാപുരം പൗര്‍ണമിയില്‍ സുഭാഷ് സുന്ദറും ഭാര്യ സൗമ്യ സുഭാഷും മകന്‍ ശിവകാര്‍ത്തികും മരണത്തിന് കീഴടങ്ങുന്നത്. നാടിനെ ഈറനണിയിച്ച സംഭവം ഇന്നും നാട്ടുകാര്‍ക്കൊരു പേടിസ്വപ്നമാണ്. ഇവരുടെ ഓര്‍മകളെ എന്നും നിലനിര്‍ത്തുവാനാണ് സുഭാഷിന്റെ മാതാപിതാക്കളായ കെ.ഡി സുന്ദരനും മോഹിനി സുന്ദരനും നൂററാണ്ടിന്റെ പഴക്കമുള്ള ഉദയനാപുരം ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ അംഗന്‍വാടി കെട്ടിടം പണിതു നല്‍കിയത്. നാല് മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച നിര്‍മാണജോലികള്‍ക്ക് ഏകദേശം ആറ് ലക്ഷത്തിലധികം രൂപ ചെലവായി. സര്‍ക്കാര്‍ അധികാരികളുടെ അംഗീകാരത്തോടെയാണ് സ്‌ക്കൂള്‍ മുററത്ത് അംഗന്‍വാടി കെട്ടിടം ഉയര്‍ന്നത്. ഇന്ന് നടക്കുന്ന ചടങ്ങുകള്‍ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും, സാമൂഹ്യ, സാമുദായിക രംഗത്തെ പ്രമുഖരുമെല്ലാം പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് കുട്ടികള്‍ക്കും പരിസരവാസികള്‍ക്കും സദ്യയും ഒരുക്കുന്നുണ്ട്.