Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് സ്ഥാപിക്കുന്നതിന് വേണ്ടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകൊടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
04/07/2016

വൈക്കം:ആധുനിക രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് സ്ഥാപിക്കുന്നതിന് വേണ്ടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകൊടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യവും സബ് ആര്‍.ടി ഓഫീസും നഷ്ടപ്പെടുമെന്ന ആശങ്കകള്‍ ഇതോടെ അവസാനിച്ചതായി ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് പറഞ്ഞു. വല്ലകത്തുള്ള നഗരസഭ വക സ്ഥലമാണ് വ്യക്തമായ ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ കൈമാറുക. പത്ത് കിടക്കകളുള്ള ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയ്ക്ക് സ്ഥലം അനുവദിക്കാനും യോഗം തീരുമാനിച്ചു. കൊച്ചി മെട്രോയുടെ ഭാഗമായുള്ള കെ.എം.ആര്‍.എല്ലിന്റെ ആധുനിക ബോട്ട് സര്‍വീസ് വൈക്കത്തേക്ക് ദീര്‍ഘിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കും. സ്‌ക്കൂള്‍ കോമ്പൗണ്ടുകളില്‍ ഔഷധവൃക്ഷ-സസ്യകൃഷി ആരംഭിക്കുന്നതിനും, നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ മുറികളുടെ ഡിപ്പോസിററ് തുക മൂന്ന് ലക്ഷത്തില്‍നിന്നും ഒന്നര ലക്ഷമായി കുറവ് ചെയ്യാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരാദേവി, ജി.ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ ഡി.രഞ്ജിത്കുമാര്‍, അഡ്വ. വി.വി സത്യന്‍, അംബരീഷ്, എസ്.ഹരിദാസന്‍ നായര്‍, കിഷോര്‍, എം.ടി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.