Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി.
04/07/2016

തലയോലപ്പറമ്പ്: പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. സെന്‍ട്രല്‍ ജംഗ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്റ്, സ്‌കൂള്‍ ഗ്രൗണ്ട്, മത്സ്യമാര്‍ക്കററ് എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ശല്യം കൂടുതലായിട്ടുള്ളത്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നായ്ക്കളുടെ വിഹാരസ്ഥലമായതോടെ യാത്രക്കാര്‍ ഭയചകിതരായാണ് പലപ്പോഴും ഇവിടെ നില്‍ക്കുന്നത്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കളെ ഭയന്ന് പലരും പ്രഭാത സവാരിപോലും ഒഴിവാക്കുകയാണ്. ഇവ വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതുമൂലം ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കഴിഞ്ഞ ദിവസം വെട്ടിക്കാട്ട്മുക്കിന് സമീപം ബൈക്കിന് കുറുകെ നായ ചാടിയുണ്ടായ അപകടത്തില്‍ വടകര സ്വദേശി ഷാജിയുടെ വലതുകൈ ഒടിഞ്ഞു. പ്രദേശത്തെ നിരവധി വീടുകളിലെ കോഴികളെയും താറാവുകളെയും സമീപകാലത്ത് നായ്ക്കള്‍ കടിച്ച് കൊന്നിരുന്നു. ഇരുപതിലധികം നായ്ക്കളാണ് പ്രദേശത്തെ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. നായ്ക്കളെ ഭയന്ന് സന്ധ്യമയങ്ങിയാല്‍ വീടിനു പുറത്തിറങ്ങാന്‍ പററാത്ത അവസ്ഥയാണ്. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.