Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭൂതത്താന്‍ തൊണ്ട് പുനര്‍നിര്‍മിക്കണം
04/07/2016

തലയോലപ്പറമ്പ്: അപകടാവസ്ഥയിലായ ഭൂതത്താന്‍ തൊണ്ട് പുനര്‍നിര്‍മിക്കണമെന്നും, ശവക്കോട്ട പാലം പൊളിച്ച് പുതിയ പാലം പണിയണമെന്നും എ.ഐ.വൈ.എഫ് വെള്ളൂര്‍ പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി.ഐ വടകര ബ്രാഞ്ച് ഓഫീസില്‍ നടന്ന സമ്മേളനം എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് എം.കെ രാജേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.സി സജി, സി.എ കേശവന്‍, കെ.എസ് അനൂജ്, മിനി ജോയ്, കെ.എസ് ആദര്‍ശ്, വി.എസ് സുനില്‍കുമാര്‍, കെ.പി ഗിരീഷ്, ജോയല്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.എസ് സുനില്‍കുമാര്‍ (പ്രസിഡന്റ്), ജോയല്‍ ജേക്കബ്, അജി ചന്ദ്രാമല (വൈസ് പ്രസിഡന്റുമാര്‍), കെ.എസ് അനൂജ് (സെക്രട്ടറി), കെ.എസ് ആദര്‍ശ്, സിമിലേഷ് രാജന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.