Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണം
04/07/2016

വൈക്കം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ബ്ലോക്ക് കമ്മിററി യോഗം ആവശ്യപ്പെട്ടു. നിലവിലെ തൊഴില്‍ മേഖലകള്‍ ഒഴിവാക്കി നടപ്പിലാക്കുവാന്‍ പററാത്ത തൊഴിലുകള്‍ ചെയ്യണമെന്നുള്ള പുതിയ സര്‍ക്കുലര്‍ മൂലമാണ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാത്തത്. കഴിഞ്ഞ മാര്‍ച്ചിനുശേഷം മിക്കപഞ്ചായത്തുകളിലും തൊഴില്‍ നല്‍കുവാന്‍ കഴിഞ്ഞിട്ടില്ല. ആരംഭിച്ച പഞ്ചായത്തുകളിലാകട്ടെ പത്തില്‍ താഴെ തൊഴില്‍ ദിനങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതുമൂലം പ്രതിസന്ധിയിലായ തൊഴിലുറപ്പ്് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എട്ടിന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ യോഗം തീരുമാനിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ടി ജെയിംസ് അധ്യക്ഷത വഹിച്ചു. അഡ്വ. പി.വി സുരേന്ദ്രന്‍, കെ.വി ചിത്രാംഗദന്‍, ബാബു പുവനേഴത്ത്, ജോര്‍ജ്ജ് വര്‍ഗീസ്, ജി.രാജീവ്, കെ.എന് വേണുഗോപാല്‍, വി.സി ജോഷി, വിജയമ്മ ബാബു, സബിത സലിം, ജഗദ അപ്പുക്കുട്ടന്‍, ശ്രീദേവി അനിരുദ്ധന്‍, ഓമന പാലക്കുളം, രമാദേവി മനോഹരന്‍, രാഗിണി ഗോപി, ബിനി രവീന്ദ്രന്‍, പി.കെ പ്രകാശ്, കെ.കെ പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.